മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവർണർക്കു ക്ഷണമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്നു നടക്കും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഇന്നുച്ചയ്ക്ക് 2.30നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിരുന്നിലേക്ക് ക്ഷണമില്ല.
പ്രോട്ടോക്കോൾ പ്രശ്നം കാരണമാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പതിവായി നടത്തുന്ന ഇഫ്താർ വിരുന്നിലേക്കും ഗവർണറെ അപൂർവമായാണു ക്ഷണിക്കുന്നതെന്നും സമാന നിലയാണ് ഇവിടെയും പിന്തുടർന്നതെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
നേരത്തേ രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.