മുറിവുണക്കുന്ന യന്ത്രവുമായിڈ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്


  കാഞ്ഞിരപ്പളളി :  അതിനൂതന ആശയങ്ങളുടെ സംഗമവേദിയായി കാഞ്ഞിരപ്പളി താലൂക്ക് നിക്ഷേപക സംഗമം മാറി മനുഷ്യ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ അതിവേഗം ഉണക്കുന്ന നൂതന സംവിധാനവുമായി പാറത്തോട് സ്വദേശി സ്റ്റീഫന്‍ മടുക്കക്കുഴി രംഗത്ത് . 2018ല്‍ ജനുവരിയില്‍ ഈ ആശയം സ്റ്റീഫന്‍ തന്‍റെ സുഹ്യത്തായ ഡോ.ജോസഫ് തോമസുമായി പങ്കുവെയ്ക്കുയും അതിലൂടെ നിരന്തരമായ ഗവേഷണ നിരീക്ഷണഫലമായി 2023 ജനുവരിയില്‍ ഔദ്യോഗികമായി ഈ മെഷീന്‍ വിപണിയിലിറക്കാനാണ് നീക്കം. വലിയ യന്ത്രത്തിന് 80000 രൂപയും ചെറുതിന് 20000 രൂപയുമാണ് വില വാക്വം പ്രഷര്‍ ക്രമീകരിച്ച് മുറിവുളള ഭാഗത്ത് പ്ലാസ്റ്റര്‍ ചെയ്യുന്ന രീതിയാണ് ഇതിലൂടെ ക്രമീകരിച്ചിരിക്കുന്നത്.നിരവധി ഗവ.സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനോടകം ഈ മെഷിന്  ലഭിച്ചു കഴിഞ്ഞു.കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ 1 1/2 കോടിയുടെ ഗ്രാന്‍റും ഇവരുടെ സംഭരഭവത്തിന് അനുവദിച്ചിട്ടുണ്ട്. നവ സംരഭക സംഗവും, ബോധവല്‍ക്കരണ പരിപാടിയുടെയും ബ്ലോക്ക് തല ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് നിര്‍വ്വഹിച്ചു.
        ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വ്യവസായ വകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ ലൗലി .എം.വി, ജില്ലാ മാനേജര്‍ അജിമോന്‍.കെ.എസ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അലക്സ് വി.എം, ഉപജില്ലാ വ്യവസായ ഓഫീസര്‍ ഫൈസല്‍.കെ.കെ,ബ്ലോക്ക്  പഞ്ചായത്ത് അംഗങ്ങളായ വിമല ജോസഫ്, ഷക്കീലാ നസീര്‍, പി.കെ.പ്രദീപ്, ജയശ്രീ ഗോപിദാസ്, ജൂബി അഷറഫ് തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കി.ഏറ്റവും നല്ല പെര്‍ഫോമന്‍സിന്കാട്ടിയ ബാങ്കുകള്‍ക്ക് മോമന്‍ന്‍റോ നല്‍കി ആദരിച്ചു.തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഉല്‍പാദന,സേവന,കച്ചവട മേഖലകളില്‍ ڇഒരു വീട്ടില്‍ ഒരു സംരഭംڈ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുളള നടപടികള്‍ തുടര്‍ന്നുണ്ടാവുമെന്ന് അറിയിച്ചു.