ആഗോള താപനം : വനങ്ങൾ പ്രകൃതിദത്ത ലബോറട്ടറികൾ ആക്കണം : ബിജു ചെറുകാട്

കോട്ടയം : ആഗോള താപനം മൂലമുള്ള കാലാവസ്ഥ പ്രതിസന്ധി പഠിക്കുന്നതിന് കേരളത്തിലെ വനങ്ങൾ പ്രകൃതിദത്ത ലബോറട്ടറികൾ ആക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആവിശ്യപ്പെട്ടു.
ജോഷിമഠിൽ അതിശൈത്യം അപകടം വിതയ്ക്കുമ്പോൾ കേരളത്തെയും അതിശൈത്യം ഗ്രസിച്ചേക്കാം.
വ്യത്യസ്ഥമായ ഉയരത്തിലും വളരെ വ്യത്യസ്ഥമായ കാലാവസ്ഥയിലും സ്ഥിതി ചെയ്യുന്ന നഗര, ഗ്രാമീണ പാരിസ്ഥിതിക ആഘാതങ്ങളുടെയും അപകടങ്ങളുടെയും അളവ് കുറയ്ക്കാൻ ഇത്തരം പഠനം ആവിശ്യമാണെന്ന് ബിജു ചെറുകാട് ചൂണ്ടിക്കാട്ടി. പരിസ്ഥിതി ലോല മേഖലയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സുരക്ഷിതരാക്കി
കാലാവസ്ഥ വ്യതിയാനവുമായി വനത്തെയും പ്രകൃതി പരിതസ്ഥിതിയെയും മണ്ണിനെയും മനുഷ്യനെയും നന്നായി പൊരുത്തപ്പെടുത്തുന്നതിന് ഇത്തരം പഠനങ്ങൾ ഉപകരിക്കും അതിനായി സർക്കാർ മുൻകൈ എടുക്കണമെന്നും പദ്ധതി നടപ്പിലാക്കണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.