സാജൻ തൊടുകയ്ക്കെതിരെ പാലായിലും പടയൊരുക്കം.ജോസ് കെ മാണിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ഒരു വിഭാഗം
പാലാ : കാർഷിക വികസന ബാങ്കിലെ അഴിമതിക്ക് പിന്നാലെ സാജൻ തൊടുക യ്ക്കെതിരെ രഹസ്യമായി പ്രതികരിച്ചിരുന്നവർ പരസ്യമായി പ്രതികരിച്ചു തുടങ്ങി. പാലായിൽ നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രവർത്തനം മരവിപ്പിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതികൾ പരസ്യമായി ഉയരുന്നു. കെ എം മാണി സാറിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് മെല്ലെപ്പോക്കു നയമാണ് പ്രവർത്തനത്തിൽ സ്വീകരിച്ചതെന്ന് അന്നേ അടക്കം പറച്ചിൽ ഉണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ടായ തനിക്കാണ് സീറ്റ് നൽകേണ്ടതെന്ന് പറഞ്ഞ് പല പ്രാവശ്യം പാർട്ടി ചെയർമാൻ ജോസ് കെ മാണിയിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹമത് തള്ളി ജോസ് ടോമിന് സീറ്റ് നൽകുകയായിരുന്നു. തന്റെ മണ്ഡലമായ എലിക്കുളത്ത് വാർഡു തല പ്രവർത്തനത്തിന് ഇറങ്ങിയില്ലെന്ന് മാത്രമല്ല കലാശകൊട്ടിനു പോലും ബൈക്ക് റാലി പൊളിക്കാൻ ആളെ വിടാതെ പ്രവർത്തിച്ചെന്ന് തിരഞ്ഞെടുപിന് ചുക്കാൻ പിടിച്ചവർ പരാതിപ്പെട്ടിരുന്നു. പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുക യായിരുന്നു അന്ന് തൊടുകയുടെ വിനോദം. പാലായിൽ മാണി സി കാപ്പന് കാലുറപ്പിക്കാനായത് അന്നത്തെ ആ വിജത്തോടു കൂടിയാണ്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തനത്തിലും തന്റെ സ്വതസിദ്ധ ശൈലിയുള്ള പ്രവർത്തനത്തിന് തയ്യാറായില്ല. ഇക്കുറി ചാലക്കുടി സീറ്റ് കൊടുക്കാത്തതായിരുന്നു കാരണം. സ്വന്തം വാർഡിൽ തോറ്റയാളിനെ എങ്ങനെ ചാലക്കുടിയിൽ മൽസരിപ്പിക്കുമെന്നായിരുന്നു പാർട്ടി നേത്യത്വത്തിന്റെ പ്രതികരണം. സീറ്റിനു വേണ്ടി പാലാ വീട്ടിൽ വന്ന് എലിക്കുളത്തെ പ്രവർത്തകരെ കൊണ്ടു വരുകയും സ്വന്തം സഹോദരൻ ജോസ് കെ മാണി ഒന്ന് ജയിക്കുന്നത് കാണാം എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ ജോസ് കെ മാണിയെ തണുപ്പിക്കാൻ അന്ന് സഹോദരനെ കൂട്ടി മാപ്പുപറയുകയും ചെയർമാൻ അത് ക്ഷമിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ വാശിയേറിയ മൽസരം നടക്കുമ്പോൾ കലാശക്കൊട്ടിന് ഇടുക്കിയിലേക്ക് പോയതറിഞ്ഞ ജോസ് കെ മാണി ശകാരിച്ച് തിരിച്ചു വിളിക്കുകയായിരുന്നു. എലിക്കുളത്ത് പല വാർഡുകളിലും വീടുകളിൽ സ്ലിപ് പോലും കൊടുത്തിരുന്നില്ല. എലിക്കുളം സർവ്വീസ് സഹകരണ ബാങ്കിൽ കൂടെ നിഴൽ പോലെ കൂടെ നടന്നിരുന്ന പ്രസാദ് ഉരുളികുനത്തെ രണ്ടാം തവണ ബാങ്കിൽ ഡയറക്ടർ ബോർഡ് മെമ്പറാക്കാതിരിക്കാൻ പാർട്ടി തന്നെ മൽസരിക്കാതിരുന്ന് പാർട്ടിയുടെ സാന്നിദ്ധ്യം പോലും നഷ്ടപ്പെടുത്തിയതും ഇതേ സാജൻ തൊടുക തന്നെ. കാഞ്ഞിരപള്ളി കാർഷിക വികസന ബാങ്കിലെ 13 ൽ 12 പേരും എതിർത്തിട്ടും ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യുവിന്റെ ഇഷ്ടക്കാരനെ ആദ്യ ടേം തന്നെ വച്ചത് ഈ കൊള്ളക്കായിരുന്നുവെന്ന് ഇപ്പോൾ സംശയം ബലപ്പെട്ടിട്ടുണ്ട്. എന്തായാലും രണ്ടു തിരഞ്ഞെടുപ്പിലെ സാജൻ തൊടുകയുടെ പ്രവർത്തനം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നു വരാൻ സാധ്യതയേറി.