Kerala

ഇന്ധന വില വർദ്ധന
കേരളാ കോൺഗ്രസ്
ധർണ്ണ നടത്തി



കോട്ടയം :- അന്യായമായി പാചക വാതകത്തിന്റെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെയും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
കേരളാ കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി ഡോ.ഗ്രേസമ്മ മാത്യു ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ.പി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ ജോസഫ്, ജോയി ചെട്ടിശ്ശേരി, ജേക്കബ് കുര്യാക്കോസ്, ലിസ്സി കുര്യൻ, എബി പൊന്നാട്ട്, ലാലു ഞാറക്കൽ, ഉണ്ണി വടവാതൂർ, പുഷ്കരൻ കാരാണി, എൻ.റ്റി.സാബു, അഭിഷേക് ബിജു,സജി ചിങ്ങവനം, പ്രമോദ് പനച്ചിക്കാട്, പി.സി മാത്തുക്കുട്ടി, ജോയി കുമാരനല്ലൂർ, ജോസുകുട്ടി, ഗോപൻ കാരാപ്പുഴ എന്നിവർ പ്രസംഗിച്ചു.

ജേക്കബ് കുര്യാക്കോസ്
സംസ്ഥാന സെക്രട്ടറി
9495970028