നീലൂർ-പാലാ – കോട്ടയം സ്വകാര്യബസിന്റെ ട്രിപ്പ് നിറുത്തിയ നടപടിയിൽ പ്രതിഷേധം

കഴിഞ്ഞ അര നൂറ്റാണ്ടായി നീലൂർ-പാലാ – കോട്ടയം റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ട്രിപ്പ് നിറുത്തലാക്കിയ കോട്ടയം ആർ ടി ഒ യുടെയും ബസ് ഉടമസ്ഥന്റെയും നടപടി യാത്ര ക്ലേശം അനുഭവിക്കുന്ന സാധാരണക്കാരുടെ പ്രതിഷേധത്തിന് കരണമാകുകയാണ് .വൈകിട്ട് ആറരക്ക് നീലൂർ എത്തുന്ന ട്രിപ്പാണ് ഉടമസ്ഥന്റെ അപേക്ഷ പ്രകാരം നിറുത്താൻ കോട്ടയം ആർ ടി ഒ ബോർഡ് അനുവദിച്ചത് .ബസ്സ് ട്രിപ്പ് നിറുത്തലാക്കുന്നതോടെ മുക്കാൽ മണിക്കൂർ ഈ റൂട്ടിൽ ബസ് സർവീസ് ഇല്ലാത്ത സ്ഥിതി വരും ,ഇപ്പോൾ തന്നെ പ്രസ്തുത ബസ് ഉച്ചക്കുള്ള ട്രിപ്പ് അനധികൃതമായി ഓടാതിരിക്കുകയാണ് .ഈ സാഹചര്യത്തിൽ മതിയായ അറിയിപ്പ് നൽകാതെ എടുത്ത തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും യാത്ര ക്ലേശം അനുഭവിക്കുന്ന നീലൂരു കരോടുള്ള അവഗണയാണെന്നുംഇതിനെതിരെ നിയമനടപടികൾ ഉൾപ്പെടയുള്ള പ്രതിഷേധ നടപടികൾ സംഘടിപ്പിക്കുമെന്ന് കേരള കോൺഗ്രസ് കടനാട്‌ മണ്ഡലം വൈസ് പ്രസിഡന്റ് സിബി നെല്ലൻകുഴിയിൽ അറിയിച്ചു.