അഞ്ചിലിപ്പ സാംസ്കാരികനിലയം നാടിനു സമര്പ്പിക്കുന്നു
കാഞ്ഞിരപ്പളളി : 50 വര്ഷങ്ങളായി 200-ല്‍ പരം കുടുംബങ്ങ ള്‍ തിങ്ങിപ്പാര്ക്കു കയും, 1000-ല്‍ പരം ആളുകളുടെ പൊതു ആവശ്യങ്ങള്ക്കാ യി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപഞ്ചായത്തും സംയുക്തമായി പണി കഴിപ്പിച്ച അഞ്ചിലിപ്പ സാംസ്കാരിക നിലയം 2023 മാര്ച്ച് മാസം 26-ാം തീയിതി ഞായര്‍ രാവിലെ 11.30-ന് ബഹു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുകയാണ്. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 19-ാം വാര്ഡിതലെ ജനങ്ങളുടെ പൊതുപരിപാടികള്‍ നടത്തുവാന് ഈ സാംസ്കാരികനിലയം ഇനി പ്രയോജനപ്പെടുത്താം 1200-ല്‍ പരം ചതുരശ്ര അടി വിസ്തീര്ണത്തില്‍ 200 ആളുകള്ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ വാഹന പാര്ക്കിം ഗ് സൌകര്യം ഉള്പ്പെശടെ 20 ലക്ഷം രൂപ മുടക്കിയാണ് പ്രസ്തുത പണികള്‍ പൂര്ത്തീ കരിച്ചിട്ടുളളത്. കൂടാതെ 2 ആധുനിക നിലവാരത്തിലുളള ശൌചാലയം കൂടി പണി കഴിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷവും ഗ്രാമപഞ്ചായത്ത് 9 ലക്ഷം രൂപയുമാണ് ഈ പദ്ധതിക്ക് ചെലവിട്ടിരിക്കുന്നത്. ഗവ. ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്., ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സാമുദായിക സാംസ്കാരിക നേതാക്കള്തു ടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി, ഗ്രാമപഞ്ചായത്ത് അംഗം റിജോ വാളാന്തറ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.