രാമപുരം ബാങ്കിലെ UDF വിജയം കെ.എം.മാണിസാറിന് സമർപ്പിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

രാമപുരം: ഇന്ന് നടന്ന രാമപുരം സർവീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മിനെ കൂട്ടുപിടിച്ച് ജോസ് മാണി വിഭാഗം നടത്തിയ ഗുണ്ടായിസവും, കള്ളവോട്ടും രാമപുരത്തെ ജനാധിപത്യ ഈശ്വരവിശ്വാസികൾ ബാലറ്റിലൂടെ പരാജയപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

യുഡിഎഫിനെ വഞ്ചിച്ച് കെ.എം.മാണി സാറിനെ അപമാനിച്ച എൽഡിഎഫിൽ ചേർന്ന് അധികാരത്തിന്റെ അപ്പക്കഷണം നുകരുന്ന അഹങ്കാരത്തിൽ ജോസ് കെ മാണി വിഭാഗം സിപിഎം ഗുണ്ടകളെ മുന്നിൽ നിർത്തി അക്രമത്തിലൂടെ യുഡിഎഫിനെ തകർക്കാനുള്ള ഗൂഡ നിക്കത്തിനെറ്റ തിരച്ചിയാണെന്ന് രാമപുരത്ത് ഉണ്ടായിരിക്കുന്നതെന്നും എന്നും സജി കുറ്റപ്പെടുത്തി .

രാമപുരം സർവീസ് സഹകരണ ബാങ്കിലെ UDF വിജയം കെ.എം.മാണിസാറിന് സമർപ്പിക്കുകയാണെന്നും സജി പറഞ്ഞു.

രാമപുരത്ത് നടന്ന ഗുണ്ടായിസവും കള്ളവോട്ടും പുതുപ്പള്ളിയിലെ യുഡിഎഫ് പ്രവർത്തകർ ഗൗരവമായി കാണുമെന്നും ,
രാമപുരത്തെയും കൂവപ്പള്ളിയിലെയും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ മിന്നുന്ന വിജയം പുതുപ്പള്ളി തെരഞ്ഞെടുപ്പിന് കൂടുതൽ കരുത്തേക്കുമെന്നും സജി അവകാശപ്പെട്ടു.