സെബാസ്റ്റ്യൻ കുളത്തുങ്കലിന് തിരിച്ചടി കൂവപ്പള്ളി ബാങ്ക് ഭരണം യു ഡി എഫ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി: 20 വർഷമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഭരണംകൈയ്യാളിയിരുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണം യു ഡി എഫ് പിടിച്ചെടുത്തു.ആകെയുള്ള 11 സീറ്റിൽ 6 സീറ്റുകൾ നേടിയാണ് യു ഡി എഫ് ഭരണം പിടിച്ചെടുത്തത്. 2003 മുതൽ സെബാസ്റ്റ്യൻ കുളത്തുങ്കലായിരുന്നു ബാങ്ക് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഒരു വർഷമാണ് കുളത്തുങ്കൻ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറി നിന്നത്.അതോടപ്പം പൂഞ്ഞാർ എം എൽ എ യായി തിരഞ്ഞെടുക്കപ്പെട്ട തിനു ശേഷവും പ്രസിഡന്റ് സ്ഥാനം രാജി വച്ച് ഭരണ സമിതിയംഗമായി തുടരുകയായിരുന്നു.അടുത്തിയിടെ കേരള കോൺഗ്രസ്സിൽ നിന്നും സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസ് കൊച്ചു പുര രാജി വച്ച് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കേരളാ കോൺഗ്രസ്സ് (എം)ൽ ചേർന്ന് എൽ ഡി എഫ് മുന്നണിയിൽ മത്സരിച്ചിരുന്നു. വിജയിക്കാൻ ആയെങ്കിലും ഭരണം കിട്ടാത്തത് മറുകണ്ടം ചാടിയ കൊച്ചു പുരക്കും തിരിച്ചടിയായി.എൽ ഡി എഫ് പാനലിൽ മത്സരിച്ച മുൻപാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമനിക്കും പരാജയപ്പെട്ടു. ടോമി പന്തലാനി.എബ്രാഹം തോമസ് ഉറുമ്പിൽ . ബിജോ ജി ജോസ് പൊക്ക ളാശ്ശേരി . ഫിലോമിന റെജി കൊള്ളി കൊളവിൽ .ഏലിയാമ്മ ജോസഫ് വാന്തിയിൽ ,ആൻ മരിയ സെബാസ്റ്റ്യൻ എന്നിവരാണ് യു ഡി എഫ് പാനലിൽ വിജയിച്ചത്.വനിതാ വിഭാഗത്തിൽ മത്സരിച്ച മൂന്ന് യു ഡി എഫ് സ്ഥാനാർത്ഥികളും വിജയിച്ചു. ജനറൽ വിഭാഗത്തിൽ മത്സരിച്ച് ജയിച്ച ടോമി പന്തലാനി ബാങ്ക് പ്രസിഡന്റാകും