ഭൂപ്രശ്നത്തിൽ
യു ഡി എഫ് നേതാക്കൾക്ക് അഭിനന്ദനം :



തൊടുപുഴ:
നിയമസഭയിൽ ഭൂ വിനിയോഗ നിയമ ഭേദഗതി ബിൽ ചർച്ചക്ക് വന്നപ്പോൾ ഇടുക്കിയിലെ കുടിയേറ്റ ജനതയ്ക്ക് വേണ്ടി നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാക്കളായ പി.ജെ.ജോസഫ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ , സബ്ജറ്റ് കമ്മിറ്റി അംഗങ്ങളായ എൻ.എ നെല്ലി കുന്ന്, സനീഷ് കുമാർ ജോസഫ് എന്നിവരെ അഭിനന്ദിക്കുന്നതായി കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു.
1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുമ്പോൾ പണിപൂർത്തീകരിച്ച കെട്ടിടങ്ങൾ പിഴ ഈടാക്കാതെ ക്രമപ്പെടുത്തണമെന്നും പുതിയതായി അനുവദിക്കുന്ന പട്ടയങ്ങൾ ഉപാധിരഹിതമായിരിക്കണമെന്നും നിലവിലുള്ള പട്ടയഭൂമിയിൽ നിർമ്മാണ നിരോധനം നീക്കണമെന്നുമുള്ള ആവശ്യം സഭയിൽ ഇവർ ഉന്നയിച്ചത് ശ്രദ്ധേയമാണ്.
നിയമ ഭേദഗതി ബില്ലിൽ കാതലായ മാറ്റങ്ങൾ ആവശ്യപ്പെട്ടിട്ടും സബ്ജറ്റ് കമ്മിറ്റിയിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നിയമസഭയിൽ ജില്ലയിൽ നിന്നുള്ള പി.ജെ.ജോസഫ് എം എൽ എ യും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും ഭേദഗതികൾ അവതരിപ്പിച്ച് രംഗത്ത് വന്നത്.
ബില്ലിലെ വ്യവസ്ഥകളിൽ ഭേദഗതികൾ അവതരിപ്പിക്കേണ്ടെന്ന നിലപാട് സ്വീകരിച്ച എൽ ഡി എഫ് അംഗങ്ങളുടെ നടപടി , ഇടുക്കിയിലെ എൽ ഡി എഫ് പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടതാണ്. സബ്ജറ്റ് കമ്മിറ്റിയിൽ യു ഡി എഫ് എം എൽ എ മാർ വിയോജന കുറിപ്പ് രേഖപ്പെടുത്തിയതിനെയും എം.മോനിച്ചൻ അഭിനന്ദിച്ചു.