മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം:. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കിഴക്കേകോട്ടയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിലെ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ദേവസ്വം ബോര്‍ഡ് ജംഗ്ക്ഷനിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാര്‍ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു. കണ്ണീര്‍ വാതകവും ഗ്രാനേഡും ഉപയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല. അതിനിടെ പൊലീസിനെതിരെ പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞു.

Leave a Reply