ഷിബു ചക്രവര്‍ത്തിയുടെ വിമർശനത്തിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി
സാംസ്‌കാരിക മുഖാമുഖത്തില്‍ ഷിബു ചക്രവര്‍ത്തിയുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ഷിബു ചക്രവര്‍ത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. ‘അഭിപ്രായം പറയാന്‍ ഒരവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമര്‍ശിക്കാമോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭം.
നമുക്കൊരു കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് 10 വര്‍ഷമായി. കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷെ ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ’ എന്നായിരുന്നു ഷിബു ചക്രവര്‍ത്തിയുടെ ചോദ്യം.