മണിയുടെ പരാമർശങ്ങളെ കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കേരള രാഷ്ട്രീയത്തിലെ ജന്റിൽമാനായ പി. ജെ. ജോസഫിനെ അകാരണമായി അധിക്ഷേപിച്ചു കൊണ്ടുള്ള മാർക്സിസ്റ്റ് നേതാവ് എം. എം.മണിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും മാന്യതയും സംസ്കാരവും തൊട്ടു തീണ്ടിയിട്ടില്ലാത്ത മണിയുടെ പരാമർശങ്ങളെ കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
ആരെക്കുറിച്ചും എന്തും പറഞ്ഞു കളയാമെന്ന മണിയുടെ ധാർഷ്ട്യവും വായാടിത്തവും അംഗീകരിച്ചു കൊടുക്കാനാവില്ല. ഇതു സ്ഥിരം പല്ലവിയാക്കിയാക്കി മാനസിക നില തെറ്റിയ ആളിന്റെ ജല്പനങ്ങളേക്കാൾ തരംതാണിരിക്കുകയാണ്. ഷോക്ക് ട്രീറ്റ്മെന്റ് മാത്രമേ ഇതിനു പ്രതിവിധി യായുള്ളു.
ഇടുക്കിയിലെ വൻകിടകയ്യേറ്റങ്ങൾക്ക് കാർമികത്വം വഹിക്കുന്ന മണിയുടെ സാരോപദേശം ആർക്കും ആവശ്യമില്ലെന്നും സ്വയം ചികിത്സയ്ക്കു എന്നാണ് അദ്ദേഹത്തോട് പറയാനുള്ളതെന്നും പുതുശ്ശേരി പറഞ്ഞു.