ജോസ് കെ മാണി വിഭാഗം ഭരണം കച്ചവടമാക്കുന്നു : സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കേരള കോൺഗ്രസ് (എം ) പ്രതിനിധിയായി, സർക്കാർ ചീഫ് വിപ്പായി പ്രവർത്തിക്കുന്ന ചുമതലകളൊ ഉത്തരവാദിത്വങ്ങളോ ഇല്ലാത്ത എൻ ജയരാജിന്റെ 27 പേഴ്സണൽ സ്റ്റാഫുകൾ രണ്ടര വർഷം പൂർത്തീകരിച്ചതിനാൽ ആജീവനന്ത പെൻഷൻ ലീസ്റ്റി ഉൾപ്പെട്ടതിനാൽ കൂടുതൽ ആളുകൾക്ക് സർക്കാർ പെൻഷൻ ലഭ്യമാക്കാൻ നിലവിലുള്ള സ്റ്റാഫുകളെ മാറ്റി പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കം കച്ചവടമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
ജോസ് കെ മാണി വിഭാഗം ഭരണം സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാക്കിമാറ്റിയിരിക്കുകയാണെന്നും പാർട്ടിക്ക് ലഭിച്ചിരിക്കുന്ന കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും, മന്ത്രി സ്ഥാനവും രണ്ടര വർഷത്തിന് ശേഷം കാശിന് വിറ്റ് പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സജി ആരോപിച്ചു.
പാവപ്പെട്ടവന്റെ നികുതിപ്പണം കൊള്ളയടിക്കുവാനുള്ള ഗുഡ നീക്കം അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.