ഉത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരാണ്
കേരളം ഭരിക്കുന്നത് : പ്രൊഫ. എം.ജെ.ജേക്കബ്


തൊടുപുഴ : കേരളത്തില്‍ ഉത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരണം നിര്‍വ്വഹിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബ് പറഞ്ഞു. അരി, പലവ്യഞ്ജനം ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ വിലകുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് നേതൃത്വത്തില്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നടത്തിയ തൊടുപുഴ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എം.ജെ. ജേക്കബ് പറഞ്ഞു.
അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാതെ സിപിഎം ജില്ലാ ഓഫീസുകള്‍ പി.എസ്.സി., എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളായി സമാന്തര തൊഴില്‍ ദാധാക്കളായി പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍ പറഞ്ഞു. ഇടതുപക്ഷം മാറി സ്വജനപക്ഷ മുന്നണി സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആമുഖ പ്രസംഗത്തില്‍ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ് പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വറവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി പൊന്നാട്ട്, വൈസ് പ്രസിഡന്റ് ബിനോയ് മുണ്ടയാക്കാമറ്റം, ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറി ജെയിസ് ജോണ്‍, ബ്ലസി ഉറുമ്പാട്ട്, പി.കെ. സലീം, ജോബി തീക്കുഴിവേലില്‍, ജോസഫ് കാരകുന്നേല്‍, ജോണ്‍ ആക്കാന്തിരി, രഞ്ജിത് മനപുറത്ത്, ഷാജി അറയ്ക്കല്‍, ജിനു വില്ലംപ്ലാക്കല്‍, സ്മിനു പുളിക്കല്‍, ജോര്‍ജ് ജെയിംസ്, റിജോമോന്‍ വഴിത്തല, ജിജോ കണ്ടംതുരുത്തില്‍, അഖില്‍ ടോമി, മാത്യു പാലംപറമ്പില്‍, ടോജോ പോള്‍, ഡായി കൊടുംകയം, ലിജോ മറ്റം, വിഷ്ണു സജി, ഹരിശങ്കര്‍ നടുപറമ്പില്‍, ഷൈന്‍ പുറവക്കാട്ട്, ജോസ് മാത്യു, ജിസ് ആയത്തുപാടം എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന് യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജിത്തു രാജു, ആദര്‍ശ് അശോക്, ഉമേഷ് ഓലികണ്ടത്തില്‍, അനൂപ് ജോസഫ്, പീറ്റര്‍ പുല്ലാട്ടുകുടി, ബിബിന്‍ മുണ്ടങ്കാവില്‍, അഖില്‍ സജി, ജിന്‍സ് കൂന്താനം, പ്രിന്‍സ് വര്‍ഗ്ഗീസ്, എബിന്‍ ജോസഫ്, റോയി പാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ്
യൂത്ത് ഫ്രണ്ട് നേതൃത്വത്തില്‍ വിലവര്‍ദ്ധനവിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ച് നടത്തിയ തൊടുപുഴ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. എം. മോനിച്ചന്‍, എബി തോമസ്, ബൈജു വറവുങ്കല്‍, ജോബി പൊന്നാട്ട്, പി.കെ.സലീം, ബിനോയ് മുണ്ടായ്ക്കാമറ്റം, ജെയിസ് ജോണ്‍, എന്നിവര്‍ സമീപം.