പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; നാളെക്കൂടി അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി നാളെ വരെ നീട്ടി നൽകി ഹൈക്കോടതി ഉത്തരവ്. സിബിഎസ്ഇ ഫലം വന്നിട്ടില്ലാത്തതിനാൽ അവസരം നഷ്ടപ്പെടാതിരിക്കാൻ സമയം നീട്ടി നൽകണം എന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി നടപടി. നേരത്തെ ഹൈക്കോടതി ഇന്നു വരെ തീയതി നീട്ടി നൽകിയിരുന്നു. തുടർന്നാണ് കേസ് ഇന്നു പരിഗണനയ്ക്കു വന്നത്. അപേക്ഷാ സമയപരിധി ഇന്നു വരെ നീട്ടി വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവും ഇറങ്ങിയിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കും

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം വരാത്തത് പ്ലസ് വൺ പ്രവേശനത്തിനു കാത്തിരിക്കുന്ന വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രവേശനത്തിനു കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ല എന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾ ഒരു മാസത്തിൽ ഏറെയായി പ്രവേശനത്തിനു കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ സമയം അനുവദിക്കാൻ ആവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കൂടുതൽ സമയം നൽകാതെ ആദ്യ ഘട്ട അപേക്ഷാ സമർപ്പണത്തിനുള്ള സമയം നാളെ വരെ നീട്ടി നൽകിയിരിക്കുന്നത്.

Leave a Reply