റാലിക്ക് ശേഷം പ്രധാനപ്പെട്ട ലോഹങ്ങളുടെ വില താഴേക്ക്, വ്യവസായങ്ങള്‍ക്ക് നേട്ടം

റഷ്യ-യുക്രയ്ന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം മാര്‍ച്ച് മാസത്തില്‍ ലോഹങ്ങളുടെ വില കുത്തനെ ഉയരുകയും അത് ഉപയോഗപ്പെടുത്തുന്ന വ്യവസായങ്ങള്‍ പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്തു.
എന്നാല്‍ രണ്ടു മാസത്തിന് ശേഷം പ്രധാനപ്പെട്ട ലോഹങ്ങളായ ഉരുക്ക്, ചെമ്ബ്, അലുമിനിയം എന്നിവയുടെ വില ഇടിവ് ഉണ്ടായിരിക്കുന്നത് വ്യവസായങ്ങള്‍ക്ക് ആശ്വാസമാകും.
ഉരുക്കിന്റെ വില ടണ്ണിന് 76000 രൂപ വരെ ഏപ്രില്‍ മാസം ഉയര്‍ന്നെകിലും കാല വര്‍ഷം ആരംഭിക്കുന്നതോടെ വിലയിടിവ് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. 2022-23 അവസാനിക്കുന്നതോടെ വില 60,000 രൂപയിലേക്ക് താഴും.അടിസ്ഥാന മേഖല, നിര്‍മാണം , ആട്ടോമൊബൈല്‍, കപ്പല്‍ നിര്‍മാണം, വ്യോമയാനം എന്നീ മേഖലകളാണ് ഉരുക്ക് പ്രധാനമായും ഉപയോഗിക്കുന്നത്
ലണ്ടണ്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ അലുമിനിയത്തിന് ടണ്ണിന് മാര്‍ച്ച് മാസം ടണ്ണിന് 3985 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 2715 ഡോളര്‍ വരെ താഴ്ന്നു. ചൈനയില്‍ ഉല്‍പാദന കുറവും, റഷ്യന്‍ യുദ്ധവും അലുമിനിയത്തിന്റെ ലഭ്യതയില്‍ കുറവ് വരുത്തി. നിലവില്‍ ചൈനയിലെയും, ആഗോള ഡിമാന്‍ഡും കുറഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണങ്ങള്‍. 2021 ല്‍ ലോക വിപണിയില്‍ 1.2 ദശലക്ഷം ടണ്ണിന്റെ ലഭ്യത കുറവ് ഉണ്ടായിരുന്നു.വൈദ്യതി,ആട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വ്യവസായങ്ങളില്‍ നിന്നുള്ള ഡിമാന്റ് വര്‍ധനവാണ് അലുമിനിയം വില ഉയര്‍ത്തുന്നത്.
2021-22 ല്‍ ചെമ്ബിന്റെ വിലയില്‍ 42 % വാര്‍ഷിക വളര്‍ച്ച ഉണ്ടായെങ്കിലും നിലവില്‍ വില താഴേക്കാണ്. മാര്‍ച്ചില്‍ കിലോക്ക് 800 രൂപക്ക് മുകളില്‍ എത്തിയെങ്കിലും 2022-23 ല്‍ ശരാശരി കിലോക്ക് 720 രൂപയിലേക്ക് താഴുമെന്ന്, ക്രിസില്‍ റേറ്റിംസ് അഭിപ്രായപ്പെട്ടു.ചെമ്ബിന്റെ പ്രധാന
ഉപഭോക്താക്കളായ ചൈനയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് വിലയിടിവിന് കാരണം. യുദ്ധവും, ചിലിയിലും പെറുവിലും ഉല്‍പാദനം കുറഞ്ഞതും മാര്‍ച്ചില്‍ ചെമ്ബിന്റെ അന്താരാഷ്ട്ര വില ടണ്ണിന് 10,720 ഡോളറിലേക്ക് ഉയര്‍ന്നു. നിലവില്‍ വില 9200 ഡോളറാണ്.
ചെമ്ബിന്റെ വില താഴുന്നത് നേട്ടമാകുന്നത് നിര്‍മാണം, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ് വ്യവസായങ്ങള്‍ക്കാണ്.