ലോക പരിസ്ഥിതി ദിനം ആചരിച്ചു
നെടുംകുന്നം കർഷക മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം തെങ്ങിൻ തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക മുന്നേറ്റം ചെയർമാൻ എൻ. അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം.ഗോപകുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. അഡ്വ: പി.സി മാത്യു, ജോസ് വഴിപ്ലാക്കൽ, ബാബു ജോൺസൺ കോശി, ശശി ബാബു,അനിൽ തിരുമലക്കാട്, പി.ആർ രാജഗോപാൽ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.