Kerala

ഹിജാബ് വിവാദം: മുസ്ലിം – ക്രിസ്ത്യൻ ഭിന്നത വളർത്താൻ ഗൂഡ നീക്കം. തൃണമൂൽ കോൺഗ്രസ്

കോട്ടയം: പള്ളുരുത്തി സ്കൂളിലെ ഒരു വിദ്യാർത്ഥി ശിരോവസ്ത്രം ധരിച്ച വിഷയം രൂക്ഷമാക്കി കേരളത്തിൽ ക്രിസ്ത്യൻ മുസ്ലീം ഭിന്നത വളർത്താൻ ചില രാഷ്ട്രീയ പാർട്ടികളുടെ ഗൂഡനീക്കം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

ഈ സ്കൂളിന്റെ പേരുമായി ബന്ധപ്പെട്ട റോഡ് വിഷയത്തിൽ ഞാൻ ഈ സ്കൂളിൽ സന്ദർശിച്ച വ്യക്തിയാണ്.

അന്ന് എന്നെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ടാണ്.

അദ്ദേഹം കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഭാരവാഹി ആയിരുന്നു .

എന്നെ അദ്ദേഹം പറഞ്ഞു ധരിപ്പിച്ചത് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ റോഡ് എന്നിട്ടിരിക്കുന്ന പേര് മാറ്റി പഴയ കല്ല്ചിറ റോഡ് ആക്കണമെന്ന് ചില മുസ്ലിം വിഭാഗക്കാർ സമ്മർദ്ദം ഉണ്ടാക്കുക ആണെന്നും ആയതിനാൽ പ്രദേശം സന്ദർശിക്കണം എന്നാണ് അദ്ദേഹം എന്നെ ധരിപ്പിച്ചത്.

ഞാൻ പ്രസ്തുത സ്കൂൾ സന്ദർശിച്ചപ്പോൾ എനിക്ക് മനസ്സിലായത് പ്രദേശത്തെ സിപിഎമ്മിന്റെ കോർപ്പറേഷൻ കൗൺസിലർക്കാണ് സ്കൂളിന്റെ പേര് മാറ്റി കല്ല്ചിറ റോഡ് എന്ന് ആക്കാൻ താൽപര്യം എന്നാണ് എനിക്ക് മനസ്സിലായത് .

അവരുടെ നേതൃത്വത്തിൽ ചില ആളുകളെക്കൊണ്ട് കോർപ്പറേഷനിൽ പരാതിപ്പെടുകയും ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള കോർപ്പറേഷൻ സെന്റ് റീത്താസ്കൂൾ എന്നുള്ള പേര് മാറ്റി പകരം കല്ലുചിറ റോഡ് എന്നാകുവാൻ കോർപ്പറേഷൻ തീരുമാനമെടുക്കുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കൗൺസിലറിൻ്റെ നേതൃത്വത്തിൽ നിലവിൽ അവിടെ സ്ഥാപിച്ചിരുന്ന സ്കൂൾ സെന്റ് റീത്താസ് റോഡ് എന്ന ബോർഡ് എടുത്തു മാറ്റാൻ ശ്രമിക്കുകയും അവിടുത്തെ സിസ്റ്റേഴ്സ് ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നുള്ളതാണ് വസ്തുത എന്നാണ് എനിക്ക് ബോധ്യപ്പെട്ടത്.

ഇപ്പോഴും പി.റ്റി.എ പ്രസിഡൻറ് ആയിരിക്കുന്ന വ്യക്തി NDA യുടെ ഭാഗമായുള്ള ഒരു കക്ഷിയുടെ പ്രാദേകനേതാവ് കൂടിയാണ്.

അദ്ദേഹമാണ് ഒരു മുസ്ലിം വിദ്യാർത്ഥി ഹിജാബ് ധരിച്ചു എന്നുള്ള പ്രശ്നം ഉയർത്തിക്കൊണ്ടു വരികയും സ്കൂൾ മാനേജ്മെന്റിനെ കൊണ്ട് അത്തരത്തിൽ നടപടിയെടുക്കാൻ ശ്രമിക്കുകയും, ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ വിളിച്ചു വരുത്തുകയും അദ്ദേഹവുമായി ചേർന്നതുകൊണ്ട് ഇവിടെ മുസ്ലീങ്ങൾ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചരണമാണ് നടത്തിയിരിക്കുന്നത്.

നിലവിൽ സ്ഥലം എം.പി ഇടപെട്ട് മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ അവർ നിലപാടിൽ നിന്ന് പിന്തിരിയാൻ തയ്യാറാവുകയും സ്കൂളിന്റെ നിയമമനുസരിച്ച് പഠിക്കാൻ തയ്യാറാവുകയും അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഏതെങ്കിലും ഒരു കുട്ടി സ്കൂൾ നിയമങ്ങൾക്ക് വിരുദ്ധമായി പെരുമാറുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ മറ്റു കുട്ടികളുടെ വിദ്യാഭ്യാസം കൂടി തടസ്സപ്പെടുത്തി സ്കൂൾ അടച്ചിടുകയും പരാതിക്കാരി ആയ വിദ്യാർത്ഥിയെ പഠനത്തിൽ നിന്ന് മാറ്റി നിർത്തിയോ ചെയ്യാതെ നിയമപരമായി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും പോലീസ് സംരക്ഷണത്തിൽ സ്ക്കൂൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് പകരം പി റ്റി എ പ്രസിഡന്റ് ബി.ജെ.പി നേതാക്കളുടെ നിർദ്ധേശപ്രകാരം
സ്കൂൾ മനേജ്മെന്റി നെ തെറ്റിദ്ധരിപ്പിച്ച് സ്ക്കൂൾ അടപ്പിച്ച് വിഷയം വഷളാക്കി
വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രിയ നേട്ടം ഉണ്ടാക്കാനുള്ള ഇത്തരം നിക്യഷ്ടമായ നിലപാടിൽ നിന്നും ബി.ജെ.പി. വൈസ് പ്രസിഡൻറ് ഷോൺ പിൻ തിരിയണം എന്നും ഇത്തരം രാഷ്ട്രീയമായ പ്രവണതകൾക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കോട്ടയം പ്രസ്സ് ക്ലബ്ബിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനത്തിൽ
ആവശ്യപ്പെട്ടു.

കഴിഞ്ഞ 30 വർഷക്കാലം പൂഞ്ഞാറിലെ മുസ്ലിം സഹോദരങ്ങളുടെ പിൻബലത്തിൽ എംഎൽഎ ആയിരുന്ന പി സി ജോർജ് മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ആളുകളെ ആക്ഷേപിച്ച് വെറുപ്പിച്ച് ജനപ്രതി അല്ലാതായ മാറിയ അന്നുമുതൽ കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിരുദ്ധത ഉണ്ടാക്കൻ ഷോൺ ഗുഡ നീക്കം നടത്തുക ആണെന്നും സജി ആരോപിച്ചു. സാമൂഹിക വിപത്തായി മാറുന്ന ഇവരുടെ ഇത്തരം നിഗൂഡ പ്രവൃത്തികൾക്കെതിരെ മതേതര സമൂഹം ജാഗ്രത പാലിക്കണമെന്നും സജി മഞ്ഞകടമ്പിൽ പറഞ്ഞു.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ , ജനറൽ സെക്രട്ടറി എം.എം. ഖാലിദ് എന്നിവരും പങ്കെടുത്തു.