കുട്ടനാടിൻ്റെ പരിതസ്ഥിതി ആശങ്കാജനകം: യൂത്ത് ഫ്രണ്ട്

കുട്ടനാട് : കുട്ടനാടിൻ്റെ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ വൻ ആശങ്ക സൃഷ്ടിക്കുന്നതായി യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബിജു ചെറുകാട് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യ സംപുഷ്ടമായ കുട്ടനാട് അന്യമാണ് .
പ്രളയം സൃഷ്ടിക്കുന്ന ഭീകരത ചെടികളുടെയും മരങ്ങളുടെയും നാശത്തിന് കാരണമാകുന്നു. മുൻ കാലങ്ങളിൽ സ്കൂളിൽ നിന്നും ചെടികളും മരങ്ങളും വിദ്യാർത്ഥികൾക്കു നൽകി പരിസ്ഥിതി ദിനത്തിൽ നാടിനൊരു പച്ചപ്പ് നൽകുമായിരുന്നുവെന്നും ബിജു ചെറുകാട് ചൂണ്ടിക്കാട്ടി. കുട്ടനാടിനൊരു പരിതസ്ഥിതി സൗന്ദര്യം പദ്ധതി തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് ആവിഷ്ക്കരിക്കണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.