വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പാഠ്യ പരിഷ്ക്കരണ കമ്മിറ്റിയോട് ആവശ്യപ്പെടാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി ജെ ജോസഫ് എം എൽ എ യുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

തൊടുപുഴ: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പാഠ്യ പരിഷ്ക്കരണ കമ്മിറ്റിയോട് ആവശ്യപ്പെടാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പി ജെ ജോസഫ് എം എൽ എ യുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിലവിലെ സ്കൂൾ പാഠപുസ്തകങ്ങൾ 2013 ലെ നയരേഖയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയവയാണ്. ഈ കാലയളവിൽ 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ചില മെച്ചപ്പെടുത്തലുകൾ 2019 ൽ വരുത്തിയതല്ലാതെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വരുത്തിയിട്ടില്ല. ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം 2014 മുതൽ ഒരു മാറ്റവും വരുത്താതെ തുടരുകയാണ്. ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്ര ചരിത്ര ഭാഗത്തു നിന്നും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധാരണ മൂലം ഉണ്ടായിട്ടുള്ളതാണ്. കേരളം സമഗ്രമായി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാഠ്യ പദ്ധതി പരിഷ്ക്കരിക്കുമ്പോൾ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സേവനങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply