Kerala

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി, നറുക്കെടുത്തു

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ്. മൂന്ന് തവണ മേല്‍ശാന്തിയാകാന്‍ അപേക്ഷിച്ചിരുന്നെന്നും തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നും പ്രസാദ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. എം ജി മനു നമ്പൂതിരിയാണ് ശബരിമല മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി.