ശബരിമല സ്വർണ്ണക്കൊള്ള: മുൻ മേൽശാന്തിയുടെ വീട്ടിൽ കൂടുതൽ സ്വർണ്ണവും രേഖകളും കണ്ടെത്തി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ വീണ്ടും പരിശോധന; കൂടുതൽ രേഖകളും സ്വർണ്ണവും പിടിച്ചെടുത്തു
സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണസംഘം നിർണ്ണായകമായ കണ്ടെത്തലുകൾ നടത്തി. കേസിൽ പ്രതിപ്പട്ടികയിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതൽ സ്വർണ്ണാഭരണങ്ങളും ചില സുപ്രധാന രേഖകളും ഒരു ഹാർഡ് ഡിസ്കും പിടിച്ചെടുത്തത്. സ്വർണ്ണം കുടുംബ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണെന്നാണ് പ്രതിയുടെ കുടുംബാംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്. എങ്കിലും, സ്വർണ്ണം കടത്തിയതിലുള്ള കൂടുതൽ വിവരങ്ങൾ ഈ രേഖകളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

