Kerala

നടപ്പാലമെന്ന ജനകീയ ആവശ്യത്തെ കച്ചവടമാക്കി.
യു ഡി എഫ്



കാഞ്ഞാർ:
കാഞ്ഞാർ പാലത്തിൽ ഇരുവശവും നടപ്പാലമെന്ന ജനകീയ ആവശ്യത്തെ ടെണ്ടറിൽ സഹായിച്ച് കച്ചവടച്ചരക്കാക്കിയതായി കുടയത്തൂർ യു ഡി എഫ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
   സർക്കാർ പൊതുമേഖലാ സ്ഥാപനമായ സിൽക്ക് നിർമ്മിച നടപ്പാലമാണ് തൊടുപുഴ പാലത്തിലുള്ളത്.
അതേ നിലയിൽ പണിയാതെ പാലത്തിന് ബലക്കുറവുണ്ടെന്ന് വരുത്തി തീർത്താണ് നിർമ്മാണക്കമ്പനിക്ക് വേണ്ടി മന്ത്രിതലത്തിൽ ഒത്തുകളി നടന്നിട്ടുള്ളത്.
  പൊതു മരാമത്ത് വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കുന്ന താണ്, ടെണ്ടർ നടപടികളും തിടുക്കപ്പെട്ട് നടത്തിയ നിർമ്മാണോദ്ഘാടനവുമെന്ന് യുഡിഎഫ് ചെയർമാൻഫ്രാൻസിസ് പടിഞ്ഞാറേടത്ത്, കൺവീനർ അബ്ദുൾ അസീസ്, സെക്രട്ടറി ജിൽസ് മുണ്ടയ്ക്കൽ എന്നിവർ പറഞ്ഞു.