Kerala

മലയാള സിനിമയിലെ ആദ്യ ബാലനടി സി ജെ സുലോചന ജസ്റ്റിന്റെ 23 – മത് ഓർമ്മദിനം ആചരിച്ചു.


തിരുവനന്തപുരം : മലയാള സിനിമാപിതാവ്   ജെ സി ഡാനിയേൽ   നിർമ്മിച്ച്  സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രമായ         വിഗതകുമാരനിലെ (1930)  ബാലനടി  സി. ജെ സുലോചന ജസ്റ്റിന്റെ         23- മത് ഓർമ്മദിനം  ജെ സി ഡാനിയേൽ ഫൗണ്ടേഷൻ  ആചരിച്ചു .  ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ, സെക്രട്ടറി സാബുകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.   സുലോചനയുടെ ഭർത്താവ് ജസ്റ്റിൻ ജ്ഞാനശിഖാമണി, പിതാവ്  ജെ സി ഡാനിയേൽ , മാതാവ് ജാനറ്റ് റേച്ചൽ, അലക്സ് മോത്തിലാൽ, ജാനറ്റ് പൂർണ ചന്ദ്രിക, ഡേവിഡ് വിജയകുമാർ എന്നിവർ മക്കളുമാണ്.