Kerala

Fact Check: തൊടുപുഴ യിൽ  എം.എൽ.എ ഓഫീസ് ഇല്ലന്ന വ്യാജ പ്രചാരണങ്ങളിലെ യാഥാർത്ഥ്യമെന്ത്?


തൊടുപുഴയിൽ എം.എൽ.എ ഓഫീസ് ഇല്ലെന്ന തരത്തിൽ പൂർണ്ണമായും അടിസ്ഥാനരഹിതമായ ചില രാഷ്ട്രീയ ആരോപണങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. . ഇതിന്റെ യഥാർത്ഥ വസ്തുത പൊതുജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു.
തൊടുപുഴ എം.എൽ.എ ഓഫീസ് പൂർണ്ണ സജ്ജമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി ഓഫീസ് എപ്പോഴും തുറന്നു പ്രവർത്തിക്കുന്നു.
ഓഫീസിന്റെ വിവരങ്ങൾ:
* ലൊക്കേഷൻ: MLA office Thodupuzha
* വിലാസം: മാതാ ആർക്കേഡ് (Matha Arcade), തൊടുപുഴ, കേരളം – 685584
ഇതിനൊപ്പം നൽകിയിട്ടുള്ള ചിത്രങ്ങളിൽ നിന്നും, അടുത്തിടെ വന്ന വീഡിയോകളിൽ നിന്നും ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും, “MLA ഓഫീസ്” എന്ന ബോർഡ് വ്യക്തമായി സ്ഥാപിച്ചിട്ടുണ്ടെന്നും ആർക്കും മനസ്സിലാക്കാവുന്നതാണ്. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും, മറ്റ് ഭരണപരമായ കാര്യങ്ങൾക്കുമായി എം.എൽ.എ യോ ഓഫീസ് ജീവനക്കാരും ഇവിടെ കൃത്യമായി ഉണ്ടാകാറുണ്ട്.
ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം രാഷ്ട്രീയ പ്രേരിതമായ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു.

https://maps.app.goo.gl/YvKaSYR5o5rrM43n8
Office location -Google map