പി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വസതികളിലും ഓഫിസുകളിലും സിബിഐ റെയ്ഡ്. മുംബൈ, ഡല്‍ഹി,ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നിയമങ്ങള്‍ ലംഘിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കാര്‍ത്തി ചിദംബരം അമ്പത് ലക്ഷം രൂപവാങ്ങി 250 ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചു എന്നാണ് കേസ്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

Leave a Reply