Kerala

വികസന മുന്നേറ്റത്തിന് യുഡിഎഫ് അധികാരത്തിലെത്തണം : ടി. എം സലിം



കാഞ്ഞാർ :
   കഴിഞ്ഞ പത്തു വർഷക്കാലത്തെ വികസന മുരടിപ്പിന്‌ അറുതി വരുത്താൻ യു ഡി എഫ് സർക്കാർ അധികാരത്തിലെത്തണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എം സലിം പറഞ്ഞു.
   നിർമ്മാണ നിരോധനവും ഭൂപ്രശ്നങ്ങളും ഇതുപോലെ വഷളാക്കിയ കാലഘട്ടമുണ്ടായിട്ടില്ല. വന്യജീവി ആക്രമണം തടയാതെയും ഉപാധിരഹിത പട്ടയമില്ലാതെയും കർഷകരുടെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്
   വനവിസ്തൃതി വർദ്ധിപ്പിച്ചും ബഫർ സോൺ പ്രഖ്യാപിച്ചും വീണ്ടും ജനങ്ങളെ ക്രൂശിക്കുകയാണ്.
യു ഡി എഫ് അധികാരത്തി ലെത്തിയാൽ കർഷകരേയും പിന്നോക്ക ആദിവാസി ജനവിഭാഗങ്ങളേയും ചേർത്തു നിർത്തി മുന്നോട്ടു പോകുമെന്നും ടി എം സലിം പറഞ്ഞു.
   യു ഡി എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിൻ്റെ വെള്ളിയാമറ്റം പഞ്ചായത്ത് പര്യടന പരിപാടി കാഞ്ഞാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
   യു ഡി എഫ് ചെയർമാൻ കെ എം ഹംസ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ ജോയി തോമസ്, എം മോനിച്ചൻ, ജോൺ നെടിയപാല,രാജു ഓടയ്ക്കൽ, റെജി ഓടയ്ക്കൽ, അബ്ദുൾ നിസാർ, ജോപി സെബാസ്റ്റ്യൻ, ജോസ് മാതൃൂ, അബ്ദുൾ അസ്സീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി അജയകുമാർ, ജില്ലാപഞ്ചായത്തംഗം സജി പി ജോസ്, മർട്ടിൽ മാത്യൂ, ഷേർളി ജോസുകുട്ടി, അഞ്ജു വിജീഷ്, സോണി കിഴക്കേക്കര, ജെസ്റ്റിൻ ചെമ്പകത്തിനാൽ, എ ഡി മാത്യൂ അഞ്ചാനി,ജിൽസ് മുണ്ടയ്ക്കൽ, ജിമ്മി വെട്ടം, റ്റി. എസ്. യൂനസ് , മാതൃൂ തൊഴുത്തിങ്കൽ, വി.കെ അബ്ദുൾ റഹിം, ഹമീദ് തോട്ടുംങ്കര, വി.കെ മുഹമ്മദ് മൗലവി, സെബാസ്റ്റ്യൻ കാവുങ്കൽ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ കാഞ്ഞാറിൽ നിന്ന് ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം വെള്ളിയാമറ്റം, ലത്തീൻ പള്ളി ജംഗ്ഷൻ, ദേവരുപാറ, കുരുതിക്കളം, നാടുകാണി , കോഴിപ്പിള്ളി, നാളിയാനി, കൂവക്കണ്ടം, മേത്തൊട്ടി, പൂമാല, പന്നിമറ്റം, ഇറുക്കുപാലം,വെട്ടിമറ്റം, കൊന്താലപള്ളി, ഇളംദേശം ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.