തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ദൈവാലയത്തിൽ ഭക്തിസാന്ദ്രമായി ഓശാന തിരുനാൾ ആചരിച്ചു
തുടങ്ങനാട്: വിശുദ്ധവാരത്തിന് ഭക്തിനിർഭരമായ തുടക്കം കുറിച്ച് തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ദൈവാലയത്തിൽ ഓശാന ഞായർ ആചരിച്ചു. യേശുക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് നടന്ന തിരുകർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കുചേർന്നു.
ദൈവാലയത്തിൽ ഇന്ന് രാവിലെ നടന്ന ഓശാനയുടെ പ്രത്യേക തിരുകർമ്മങ്ങൾക്കും കുരുത്തോല വെഞ്ചരിപ്പിനും വികാരി റവ. ഫാ. ജോൺസൺ പുളളീറ്റ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജെയിംസ് ആണ്ടാശ്ശേരി, ഫാ. ജോബിന്‍ വലിയപ്ലാക്കൽ എന്നിവർ ചടങ്ങുകളിൽ സഹകാർമികരായിരുന്നു.
തുടർന്ന് നടന്ന വിശുദ്ധ കുർബാനയിലും പ്രാർത്ഥനകളിലും ഇടവകയിലെ നിരവധി വിശ്വാസികൾ കുരുത്തോലകളേന്തി ഭക്തിപൂർവ്വം പങ്കെടുത്തു.

