വൻ പരാജയഭീതിയിൽ സമനില തെറ്റി എൽഡിഎഫ്; തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ പ്രചാരണ വാഹനം എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തു
തൊടുപുഴ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വൻ മാർജിനിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ എൽഡിഎഫ് ക്യാമ്പുകളിൽ പരിഭ്രാന്തി പടരുന്നു. ജനവിധി എതിരാകുമെന്ന ഭീതിയിൽ സമനില തെറ്റിയ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഇപ്പോൾ തൊടുപുഴയിൽ വ്യാപകമായ അക്രമ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ പ്രചാരണ വാഹനത്തിന് നേരെയാണ് എൽഡിഎഫ് ഗുണ്ടകൾ അഴിഞ്ഞാടിയത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പ്രചാരണ വാഹനം യാതൊരു പ്രകോപനവുമില്ലാതെ അക്രമികൾ തല്ലിത്തകർക്കുകയായിരുന്നു.
ജനങ്ങൾക്കിടയിൽ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയിൽ വിറളിപിടിച്ചാണ് എൽഡിഎഫ് ഇത്തരത്തിലുള്ള ഫാസിസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുന്നത്. തോൽവി ഉറപ്പായപ്പോൾ പേശീബലം കൊണ്ടും അക്രമം കൊണ്ടും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാമെന്ന വ്യാമോഹത്തിലാണ് സിപിഎം.
തിരഞ്ഞെടുപ്പ് ഫ്ലെക്സ് ബോർഡുകളുടെ ക്വാളിറ്റി പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചില അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ മറപിടിച്ചാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ യുഡിഎഫിന്റെ പ്രചാരണ വാഹനം തടഞ്ഞു നിർത്തിയ എൽഡിഎഫ് പ്രവർത്തകർ, അതിലെ ഫ്ലെക്സ് ബോർഡുകളും വാഹനവും നശിപ്പിക്കുകയായിരുന്നു
ഈ രാഷ്ട്രീയ ഗുണ്ടായിസത്തിനെതിരെ അതിശക്തമായ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ഥാനാർത്ഥി അപു ജോൺ ജോസഫ് ഉൾപ്പെടെയുള്ള മുതിർന്ന യുഡിഎഫ് നേതാക്കൾ നേരിട്ടാണ് ഈ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത് . ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള എൽഡിഎഫിന്റെ ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നാണ് യുഡിഎഫ് പ്രവർത്തകർ വ്യക്തമാക്കുന്നത്.
നാളെ ഈ കേടുപാട് സംഭവിച്ച വാഹനത്തിൽ തന്നെ പ്രചരണം നടത്തുമെന്ന് സ്ഥാനാർത്ഥി അപു ജോൺ ജോസഫ്
സംഘർഷാവസ്ഥയെ തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനും പ്രതിഷേധം തണുപ്പിക്കാനുമുള്ള ശ്രമങ്ങൾ നിലവിൽ നടത്തിവരികയാണ് . സമാധാനപരമായി പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ കടന്നുകയറ്റം എൽഡിഎഫിന്റെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നതാണ്. തോൽവി ഭയന്ന് അക്രമം അഴിച്ചുവിടുന്ന ഈ കാടത്തത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൊടുപുഴയിലെ പ്രബുദ്ധരായ വോട്ടർമാർ ബാലറ്റിലൂടെ കനത്ത മറുപടി നൽകുമെന്ന് ഉറപ്പാണ്.

