ബാങ്ക് ജീവനക്കാരുടെ സമരം: പൊതു ജനത്തോടുള്ള വെല്ലുവിളി: ജോയിസ് മോൻ പുതിയാമഠം

5 ദിവസത്തെ ബാങ്കിംഗ് വീക്ക് വേണമെന്ന ആവശ്യം ഉന്നയിച്ച് ബാങ്കുകൾ അടച്ചിടുന്നു.പക്ഷേ ഒരു കാര്യം പറയാതെ വയ്യ.ഡോക്ടർമാരും, എൻജിനീയർമാരും, IT പ്രൊഫഷണലുകളും, അധ്യാപകരും, സ്വകാര്യ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരും — ആവശ്യമെങ്കിൽ വാരാന്ത്യങ്ങളിലും അധികസമയത്തും ജോലി ചെയ്ത് മുന്നോട്ട് പോകുന്നവരാണ്.അതിനിടയിൽ, സാധാരണക്കാരന്റെ ശമ്പളം, ലോൺ, EMI, ചെക്ക്, പെൻഷൻ, ബിസിനസ് ഇടപാടുകൾ തുടങ്ങി ദിവസേനയുള്ള അനിവാര്യ കാര്യങ്ങൾ നേരിട്ട് ആശ്രയിക്കുന്ന ഒരു സേവനം തന്നെ ദിവസങ്ങളോളം അടച്ചിടുന്നത് എന്തിനാണ്?അവകാശങ്ങൾക്കായി സമരം ചെയ്യാം. പക്ഷേ അതിന്റെ ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാരന്റെ തലയിൽ കെട്ടിവയ്ക്കുന്നത് അംഗീകരിക്കാനാകുമോ?ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഒരു അവശ്യ സേവനം തന്നെ പല ദിവസത്തേക്ക് തടസ്സപ്പെടുത്തുന്നത് ആരെയാണ് ചോദ്യം ചെയ്യേണ്ടത് — ബാങ്കിനെയോ, അതിന്റെ ആഘാതം സഹിക്കേണ്ടി വരുന്ന സാധാരണക്കാരനെയോ?

