കാലൊന്നു തെറ്റിയാൽ കാലൊടിഞ്ഞതു തന്നെ: പാലായിലെ കാൽനട പാതയിൽ നിന്നും

കാൽനടയാത്രക്കാർക്ക് അപകടകരമായ രീതിയിൽ പാലാ മുൻസിപ്പൽ കോംപ്ലെക്സിനും ബസ് സ്റ്റോപ്പിനും ഇടയിൽ ഉള്ള കാഴ്ചയാണിത്.
നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചതിനാലോ, നിർമ്മാണ പ്രർത്തനങ്ങളിലെ പോരായ്മയോ മൂലമുള്ള ഇത്തരം അപകടക്കുഴികൾ സ്കൂൾ കുട്ടികൾക്കും, മറ്റ് കാൽനടയാത്രക്കാർക്കും റോഡ് പേടി സ്വപ്നമാക്കുന്നു.ഇതുപോലുള്ളവ പാലായിൽ പല സ്ഥലങ്ങളിൽ കാണാമെന്നും ഇവയൊക്കെ സ്കൂൾ തുറക്കുമ്പോൾ കൂടുതൽ അപകടകരമായി മാറും എന്നതിനാൽ അധികൃതർ എത്രയും പെട്ടന്ന് ഇത് പരിഹരിക്കേണ്ടതാണ്.