കൊൽക്കത്തയെ 2 റൺസിന് വീഴ്ത്തി ലക്നൗ പ്ലേഓഫിൽ

ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചറിക്കും, റിങ്കു സിങ് (15 പന്തിൽ 40), സുനിൽ നരെയ്ൻ (7 പന്തിൽ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല. ലക്നൗവിനെതിരെ രണ്ടു റൺസിന് തോറ്റതോടെ കൊൽക്കത്ത ഐപിഎൽനിന്നു പുറത്തായി. ജയത്തോടെ ലക്നൗ പ്ലേഓഫിലെത്തി. ലക്നൗ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു.

Leave a Reply