പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കണം: മാണി സി കാപ്പൻ

പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കണം: മാണി സി കാപ്പൻപൈക: കാർഷികരംഗത്തേയ്ക്കു പുതുതലമുറയെ ആകർഷിക്കാൻ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയുടെ മഹത്വം തിരിച്ചറിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കിസാൻ സർവ്വീസ് സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് ജോയി ജോസഫ് മൂക്കൻതോട്ടം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വിളിപ്ലാക്കൽ, ഫാ സെബാസ്റ്റ്യൻ പുത്തൂർ, ബോബി മാർട്ടിൻ, മിനി തോമസ് എന്നിവർ പ്രസംഗിച്ചു. ജോൺ ജോ വർഗീസ്, ഡോ ജയലക്ഷ്മി എന്നിവർ ക്ലാസുകളെടുത്തു.