തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേരളത്തിലുടനീളം തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് അംഗൻവാടി കുട്ടികളെയും, സ്കൂൾ കുട്ടികളെയും, വൃദ്ധ മാതാപിതാക്കളെയും തെരുവുനായ്ക്കൾ അടുത്തകാലത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും പേവിഷബാധ ഉണ്ടാകുകയും ചെയ്ത സംഭവങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്നതിനാൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെന്റ് കർശന നിയമം പാസാക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കർഷകർക്ക് ഉപദ്രവകരമായ കാട്ടുപന്നിയെ ഗവൺമെൻറ് ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്.

എന്നാൽ അതിനേക്കാൾ ഭയാനകമായ രീതിയിൽ മനുഷ്യനെ ഉപദ്രവിക്കുകയും പേവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചുകൊണ്ട് തെരുവുനായ നിർമ്മാർജ്ജനം നടപ്പാക്കന്നതിനുവേണ്ടി നിയമസഭയിൽ വിഷയം അവതരിപ്പിച്ച് തെരുവുനായ നിർമ്മാർജന നിയമം പാസാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിക്കു വേണ്ടി നിവേധനം നൽകി.

Leave a Reply