വിപണി കീഴടക്കാൻ മുഖം മിനുക്കി “ബ്രെസ”

ഒരു കാർ ലോഞ്ച് ചെയ്ത് ആറു കൊല്ലം കൊണ്ട് 7.5 ലക്ഷം കാറുകൾ. എല്ലാ മാസവും ടോപ് 10 വിൽപന പട്ടികയിൽ സ്ഥാനം. വിറ്റാര ബ്രെസ വൻ വിജയമാണെന്ന് വിലയിരുത്താൻ ഈ കണക്ക് മാത്രം പോരെങ്കിൽ പുതിയ ബ്രെസയുടെ ബുക്കിങ് കൂടി അറിയുക. 7 ദിവസം കൊണ്ട് 45000. ഒരോ ദിവസവും 7500 ബുക്കിങുമായി മുന്നേറുന്നു. വണ്ടിയൊന്നു നന്നായി കാണും മുമ്പേ ജനം നൽകിയ ഈ പിന്തുണ മാത്രം മതി ബ്രെസ സൂപ്പർ ഹിറ്റാണെന്നു മനസ്സിലാക്കാൻ.

ബ്രെസയിലുടെ ആദ്യമായി സൺ റൂഫ് മാരുതിയിലെത്തുന്നു എന്നതിൽ നിന്നു മനസ്സിലാക്കേണ്ടത് എത്രത്തോളം മാറ്റങ്ങൾ പുതിയ മോഡലിനുണ്ടായി എന്നാണ്. ഒരു ദശകം മുമ്പിറങ്ങിയ സൂപ്പർ ആഡംബര കാറായ കിസാഷിയിൽപ്പോലും നൽകാതിരുന്ന സൺറൂഫ് ബ്രെസയ്ക്കു നൽകി. ഒപ്പം അനേകം സമാന സൗകര്യങ്ങളും.

തലവേദനകളില്ലാത്ത ഡ്രൈവിങ്ങാണ് മറ്റൊരു സവിശേഷത. 1.5 കെ സീരീസ് എൻജിന് 103 ബി എച്ച് പി. പഴയ മോഡലിലെ സിംഗിൾ ഇൻജക്ടറുകൾക്കു പകരം ഡ്യുവൽ ഇൻജക്ടറുകൾ എത്തിയപ്പോൾ ഇന്ധനക്ഷമതയും ഡ്രൈവിങ് സുഖവും കൂടി. AMTക്കു പകരം 6 സ്പീഡ് ടോർക്ക്കൺവർട്ടർ ഗിയർബോക്സ്. അതീവ സുഖകരമായ ഡ്രൈവിങ്. മാനുവൽ മോഡലും ഒട്ടും മോശമല്ല. ലൈറ്റ് ക്ലച്ചും കൃത്യതയുള്ള ഗിയർ മാറ്റവും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഡ്രൈവബിലിറ്റി ബ്രെസയ്ക്കു നൽകുന്നു. മാനുവലിന് 20.15, ഓട്ടമാറ്റിക്കിന് 19.80 കിമി എന്നിങ്ങനെയാണ് ഇന്ധനക്ഷമത. മൈൽഡ്ഹൈബ്രിഡ് സംവിധാനത്തിലൂടെ സാധിച്ചെടുക്കുന്ന ഈ മികവ് എതിരാളികളെ ഞെട്ടിക്കുന്നു.

എക്സ് ഷോറൂം വില 7.99 ലക്ഷത്തിൽ തുടങ്ങുന്നു. ഉയർന്ന മോഡലിന് 13.96 ലക്ഷം.

Leave a Reply