നവോത്ഥാനത്തിൻ്റെ രാജശിൽപ്പി ചാവറയച്ചനെ തമസ്കരിച്ചവർക്കെ തിരെ നടപടി വേണം: തോമസ് ഉണ്ണിയാടൻ

നവോത്ഥാനത്തിൻ്റെ രാജശിൽപ്പിയായി കേരളം കാണുകയും ആദരിക്കുകയും ചെയ്യുന്നവിശുദ്ധ ചാവറ കുര്യാക്കോസ് _ഏലിയാസ് അച്ചനെ വിദ്യാഭാസ വകുപ്പ് തമസ്കരിച്ചതിൽ കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ പ്രതിഷേധം അറിയിച്ചു.ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള പോതുവിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവൻകുട്ടിക്ക് കത്ത് നൽകിയതായും ഉണ്ണിയാടൻ അറിയിച്ചു.
കേരള പാഠാവലിഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ “നവകേരള സൃഷ്ടിക്കായി” എട്ടാം അധ്യായത്തിലാണ് കേരളത്തിലെ നവോത്ഥാന നായകരെ ക്കുറിച്ച് വിശദമായി വിവരിച്ചിട്ടുള്ളിടത്താണ് ചാവറയച്ചനെ പൂർണമായും ഒഴിവാക്കിയിട്ടുള്ളത്.1805ഫെബ്രുവരി 10നു ജനിച്ച യുഗപുരുഷനായ ചാവറയച്ചനു ശേഷം മാത്രം ജനിച്ച പലരും ഈ പുസ്തകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവരുടെ സംഭാവനകളെ ചെറുതായി കാണുന്നില്ല, പക്ഷെ 1846 ൽ സംസ്കൃത വിദ്യാലയം ആരംഭിച്ചതും കീഴാള വർഗ്ഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയതും സവർണ്ണ വിദ്യാർഥി കൾക്കൊപ്പം അവർണ്ണർക്കും ഒരേ ബഞ്ചിൽ സ്ഥാനം നൽകിയതും ദരിദ്രരായ കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തിയതും പള്ളിയോടോപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തു അത് 1864 മുതൽ നടപ്പിലാക്കിയതും ചാവറയച്ചൻ ആയിരുന്നുതെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഒട്ടേറെ വിദ്യാലയങ്ങൾ കേരളത്തിൽ ഉയർന്നു വന്നതെന്നും വിദ്യാഭാസ വകുപ്പിലെS C E R T എന്ന വിദഗ്ദ്ധ സമിതി കാണാതെ പോയത് യാദൃച്ഛികമോ മനപ്പൂർവ്വമോ? ഉണ്ണിയാടൻ ചോദിച്ചു. വീഴ്ച വരുത്തിയവർക്കെ നടപടി സ്വീകരിച്ച് കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖ സ്ഥാനത്തുള്ള ചാവറയച്ചനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് അവസരം ഒരുക്കണമെന്ന് തോമസ്സ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു