നീലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായി മാത്യു സിറിയക് ഉറുമ്പുകാട്ട്
LDF വിജയിച്ച നീലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി കേരളാ കോൺഗ്രസ് എമ്മിലെ ശ്രീ. മാത്യു സിറിയക് (മത്തച്ഛൻ ഉറുമ്പുകാട്ട് ) ഉം വൈസ് പ്രസിഡന്റ് ആയി സി പി എം ലെ ശ്രീ. ജോർജ് ജോസഫ് (അപ്പച്ചൻ ഊളാനിയിൽ) തിരഞ്ഞെടുക്കപ്പെട്ടു.
ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി 7 സീറ്റിലും യു ഡി എഫ് നേതൃത്വം നൽകിയ ജനാധിപത്യ മുന്നണി 6 സീറ്റിലും ആണ് വിജയിച്ചത് .മാത്തച്ചൻ ഉറുമ്പുകാട്ട് ,അനീഷ് പാറക്കൽ ,ഇഗ്‌നേഷസ് നടുവിലേക്കൂറ്റ്,ജോർജ് ഊളനിയിൽ ,പ്രസാദ് എം വടക്കേട്ടു ,പ്രദീപ് ചേലപ്പുറത്തു,സാബു പൂവത്തുങ്കൽ എന്നിവർ സഹകരണ മുന്നണിയിൽ നിന്നും ജനാധിപത്യ മുന്നണിയിൽ നിന്നും ജോസഫ് കൊച്ചുകുടി,ജോസഫ് കുഴിവേലിത്തടത്തിൽ ,ദീപക് അനക്കല്ലുങ്കൽ,ഉഷ ജി നായർ,ബിന്ദു ബിനു,ഷേർലി സാബു എന്നിവരാണ് ജയിച്ചത്