രാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്

രാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്. പ്രസിഡന്റിന്റെ വെള്ളിലാപ്പിള്ളിയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് കല്ലേറ് നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.

റോഡിന് സമീപമാണ് വീട്. ഇരുചക്ര വാഹനത്തിൽ എത്തിയവർ റോഡിൽ വാഹനം നിർത്തിയിട്ട ശേഷമാണ് കല്ലെറിഞ്ഞത്. വീടിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെ ഫ്യൂസ് ഊരിയ നിലയിലായിരുന്നു.

സംഭവസമയത്ത് ഷൈനിയും കുടുംബാഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. ഷൈനിയുടെ മകൻ കല്ലെറിയുന്നത് കണ്ടിരുന്നതായി പറയുന്നു. സ്കൂട്ടർ മഴക്കോട്ട് ധരിച്ചെത്തിയ രണ്ട് പേരാണ് അക്രമത്തിനു പിന്നിലെന്നു മനു പറയുന്നു. കഴിഞ്ഞു ദിവസം നടന്ന രാമപുരം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഷൈനി യുഡിഎഫ് വിട്ട് എൽ ഡിഎഫിനൊപ്പം ചേർന്നിരുന്നു.