റബർ കർഷകർക്കുള്ള സാമൂഹിക പെൻഷൻ നിർത്തലാക്കി.

രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർക്ക് സർക്കാർ സാമൂഹിക പെൻഷൻ നിർത്തലാക്കി. 60 വയസിനു മുകളിൽ പ്രായമുള്ള, രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലം ഉള്ള, റബ്ബർ വിലസ്ഥിരതാ ഫണ്ടിൽ നിന്നും സ്ബ്സിഡി ലഭിക്കുന്ന 9622 പേരെയാണ് സർക്കാർ ഒഴിവാക്കിയത്. നിലവിൽ രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലം (5 ഏക്കറിൽ താഴെ) ഉള്ളവർക്ക് വിവിധ തരം പെൻഷനുകൾക്ക് അർഹത ഉണ്ടായിരുന്നു, ഇതാണ് 2 ഏക്കറായി വെട്ടി ചുരുക്കിയത്.
ധനവകുപ്പിന്റെ ഉത്തരവ് പ്രകാരം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളാണ് ഇത് നടപ്പിലാക്കുന്നത്. ഇതേ തുടർന്ന് രണ്ട് ഏക്കറിൽ കൂടുതൽ റബ്ബർ കൃഷിയുള്ളവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നോട്ടിസ് അയക്കാൻ തുടങ്ങി. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ കത്ത് കിട്ടി ഒരു മാസത്തിനുള്ളിൽ രേഖാമൂലം അറിയിക്കണം എന്നും അറിയിച്ചിട്ടുണ്ട്