52 ദിവസത്തിന് ശേഷം കടലിലേക്ക്;സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിഅവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനംഇന്ന്അർധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. ഇതോടെ 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകൾവീണ്ടുംകടലിലേക്ക് പോകും.

ചാകരപ്രതീക്ഷിച്ച്ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകൾ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. നിലവിലെ ഇന്ധനവിലയിൽ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന ആശങ്ക മത്സ്യബന്ധന മേഖലയിൽ തുടരുകയാണ്. കടലിൽ പോകുന്ന ബോട്ടുകൾക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതിഒഴിവാക്കണമെന്നതാണ് ഇവരുടെഏറെക്കാലത്തെ ആവശ്യമാണ്.

അടുത്തട്രോളിംഗ്നിരോധനത്തിന്റെസമയമാവുമ്പോഴേക്കും ട്രോളിങ് നിരോധന സമയംപുനക്രമീകരിക്കണമെന്നതാണ്മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മറ്റൊരുആവശ്യം. നിലവിലെ ട്രോളിംഗ്നിരോധനംഅശാസ്ത്രീയമെന്നും ഇവർ പറയുന്നു.