യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല: ആശ്വാസമായി കേന്ദ്ര നിലപാട്
ഗൂഗിൾ പേ, പേടിഎം, ഫോൺപേ പോലെയുള്ള യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോമുകളിലൂടെയുള്ള പണമിടപാടിനു ഫീസ് ഈടാക്കാൻ നീക്കമില്ലെന്നു കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
യുപിഐ ഇടപാടുകൾക്കു പണച്ചെലവുണ്ടെന്നും അത് ഇടപാടുകാരിൽനിന്ന് ഈടാക്കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച ചർച്ചാരേഖ പുറത്തിറക്കിയിരുന്നു. തുടർന്നുണ്ടായ ആശങ്ക പരിഹരിക്കാനാണു കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്.