അമരീന്ദർ സിംഗ് ബിജെപിയിലേക്ക്
മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്ക്.
കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരീന്ദർ സിംഗ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്ഗ്രസ് പാർട്ടി ബിജെപിയിൽ ലയിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം 19ന് ഉണ്ടായേക്കും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് അമരീന്ദർ സിംഗ് -അമിത് ഷാ കൂടിക്കാഴ്ച നടന്നിരുന്നു.