മകളുടെ മുന്നിലിട്ട് അച്ഛന് KSRTC ജീവനക്കാരുടെ ക്രൂര മർദനം, തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം

മകളുടെ മുന്നിലിട്ട് അച്ഛന് KSRTC ജീവനക്കാരുടെ ക്രൂര മർദനം, തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്. കണ്സഷന് നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു. കണ്സഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി കണ്‍സഷനായി നടക്കുകയാണെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ മൂന്ന് അംഗം സംഘം പ്രേമനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രേമന്റെ മകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.