നീലൂരിൽ മാലിന്യവാഹിനിയായി ദുർഗന്ധം പരത്തി ഓടകൾ

കടനാട് പഞ്ചായത്തിൽ പെട്ട നീലൂർ ടൗണിൽ മാലിന്യം കെട്ടിക്കിടന്നു ഓടകൾ വൃത്തിഹീനമായി . മഴ നിലച്ചതോടെ മലിനജലം കെട്ടികിടക്കുന്നതിനാൽ ,വിവിധ ആവശ്യങ്ങൾക്കായി അക്ഷയ സെന്റർ ,പോസ്റ്റ് ഓഫീസ് ,മറ്റു കടകളിലും വരുന്നവർക്ക് ദുരിതം വർധിപ്പിച്ചു കൊണ്ടാണ് മാലിന്യം കെട്ടിക്കിടക്കുന്നത് . മലിനജലം കെട്ടിക്കിടക്കുന്നതിനാൽ ഇവിടെ ദുർഗന്ധവും കൊതുകുശല്യവും അതോടൊപ്പം തെരുവുനായകളുടെ ശല്യവും കൂടിവരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു ,ദിനംപ്രതി മറ്റു നാടുകളിൽ നിന്നുപോലും വിവിധ ആവശ്യങ്ങൾക്കായി അക്ഷയ സെൻററിൽ വരുന്നവർക്ക് ദുര്ഗന്ധം അസഹനീയമാകുകയാണ് .പഞ്ചായത്തു അധികാരികളോ ആരോഗ്യപ്രവർത്തകരോ ഇടപെട്ടു മാലിന്യ നിർമാർജനത്തിന് ശാശ്വതമായ പരിഹാരം ഉണക്കണമെന്നാണ് ആവശ്യം .