അശ്ലീലവീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് പുലിവാല് പിടിച്ച് യുവതി

പാലാ കടനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന എട്ടാം വാർഡ് കൊടുമ്പിടിയിലുള്ള രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പ്രദേശവാസികളും ഉള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് യുവതി അശ്ലീലവീഡിയോ ഷെയർ ചെയ്തത് .ഇടത് സഹയാത്രികയും CDS അംഗവും അതോടൊപ്പം കൊടുമ്പിടി വാർഡ് ജാഗ്രതാ സമിതി അംഗവുമായി പ്രവർത്തിക്കുന്ന യുവതിയാണ് വാർഡ് വികസന സമിതി അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീലവീഡിയോ പ്രദർശിപ്പിച്ചത്.പിന്നീട് ഗ്രൂപ്പ് അഡ്മിൻ ആണ് വീഡിയോ ഡിലീറ്റ് ചെയ്തത് . സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉള്ള ഗ്രൂപ്പിൽ ഉത്തരവാദിത്ത രഹിതമായി അശ്ലീലവീഡിയോ പ്രദർശിപ്പിച്ച ആൾക്ക് എതിരെ വാർഡ് മെമ്പറും കുടുംബശ്രീ ചെയർ പേഴ്സണും പോലീസും നടപടിഎ ടുക്കാൻ തയ്യാറാകണമെന്ന് കൊടുമ്പിടി പൗരസമിതി ആവശ്യപ്പെട്ടു.