വിശ്വമോഹനം പദ്ധതി ഉദ്ഘാടനം 14 ന്,കടപ്പാട്ടൂരില്‍

ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രം അയ്യപ്പഭക്തരെ സ്വീകരിക്കാൻ ഒരുങ്ങി.ശബരിമല തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രം ഭരണസമിതി തയ്യാറാക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സമാരംഭ പരിപാടിയായ വിശ്വമോഹനവും അന്നാദന പദ്ധതിയുടെ ഉദ്ഘാടനവും 14 ന് നടക്കും. ,എല്ലാവിധ സൗകര്യങ്ങളും തികച്ചും സൗജന്യമായി ഇത്തവണയും ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ഭാരവാഹികളായ സി.പി.ചന്ദ്രന്‍ നായര്‍, വേണുഗോപാല്‍ വണ്ടാനത്ത്, ഗോപാലകൃഷ്ണന്‍ നായര്‍ പുതിയ വീട്ടില്‍ എന്നിവര്‍ അറിയിച്ചു.
രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന ആത്മീയ ഉത്സവം – വിശ്വമോഹനം – പരിപാടിയുടെ ഉദ്ഘാടനം 14 ന് രാവിലെ 9.30 ന് ശബരിമല മുന്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, ഭാഗവതാചാര്യന്‍ പുത്തില്ലം മധുനാരായണന്‍ നമ്പൂതിരി, സാമവേദ പണ്ഡിതന്‍ തോട്ടം ശിവകരന്‍ നമ്പൂതിരി, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.