ശതകോടീശ്വരന്മാരിൽ പ്രമുഖൻ ഒറ്റ രാത്രികൊണ്ട് പാപ്പരായി! കെട്ടുകഥകളെക്കാള്‍ അവിശ്വസനീയ ദുരന്തകഥ ചര്‍ച്ചയാവുന്നു

ന്യൂയോര്‍ക്ക്: ഒരിക്കല്‍ ക്രിപ്റ്റോയുടെ രാജാവെന്ന് വാഴ്ത്തപ്പെട്ടിരുന്ന സാം ബങ്ക്മാന്‍ ഫ്രൈഡിന്റെ ദുരന്ത കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.ഒറ്റ രാത്രികൊണ്ട് കോടീശ്വരന് പാപ്പരായ വിവരം കെട്ടുകഥകളെക്കാള്‍ അവിശ്വസനീയമാണ്.
സാം ബാങ്ക്മാന്െ്രെഫഡ്, ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായിരുന്ന എഫ്ടിഎക്സിന്റെ സ്ഥാപകനാണ്.
കഴിഞ്ഞ ആഴ്ച, ക്രിപ്റ്റോ ലോകത്തിലെ ഏറ്റവും പ്രധാനിയായ ആളുകളില്‍ ഒരാളായിരുന്നു ഈ മുപ്പതുകാരന്.
വളരെ പെട്ടെന്നായിരുന്നു സാമിന്റെ വളര്‍ച്ച. എന്നാല്‍, ഒറ്റ രാത്രി കൊണ്ടാണ് തന്റെ സാമ്രാജ്യവും പദവിയും നഷ്ടപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്.2200 രൂപ വിലയിൽ നിന്നും 159 രൂപയിലേക്കാണ് ഒറ്റ രാത്രി കൊണ്ട് എഫ് ടി എക്സ് ടോക്കൺ ന്റെ വില താന്നതു .സ്വന്തം സ്ഥാപനമായ എഫ്ടിഎക്സ് ട്രേഡിങ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനത്ത് നിന്നും ബാങ്ക്മാന് കഴിഞ്ഞാഴ്ച രാജിവെച്ചിരുന്നു.
ലോകത്തിലെ തന്നെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ എഫ്ടിഎക്സ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുപ്പതുകാരനായ ക്രിപ്റ്റോ രാജാവിന്റെ പതനവും അദ്ദേഹത്തിന്റെ ഉയര്‍ച്ച പോലെ തന്നെ അതി വേഗത്തിലായിരുന്നു.