ഇറുക്കു പാലം – പൂമാല റോഡിന് 6 കോടി അനുവദിച്ചു:
പി.ജെ.ജോസഫ് MLA


തൊടുപുഴ :
കാരിക്കോട് – വെള്ളിയാമറ്റം റോഡിന്റെ ഭാഗമായ ഇറുക്കു പാലം – പന്നിമറ്റം – പൂമാല റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കാൻ 6 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു.
കാരിക്കോട് – ആലക്കോട്, ആലക്കോട് – ഇറുക്കുപാലം വരെയുള്ള റോഡ് രണ്ടു ഘട്ടമായി ഉന്നത നിലവാരത്തിൽ പണി പൂർത്തീകരിച്ചിട്ടുള്ളതാണ്. പൂർണ്ണമായും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറുക്കു പാലം മുതൽ പന്നിമറ്റം – പൂമാല സ്കൂൾ കവല വരെയുള്ള ഭാഗമാണ് 6 കോടി രൂപയ്ക്ക് ബി എം ആന്റ് ബിസി നിലവാരത്തിൽ നിർമ്മിക്കുന്നതെന്നു പി.ജെ.ജോസഫ് എം എൽ എ പറഞ്ഞു.
കാരിക്കോട് – വെള്ളിയാമറ്റം റോഡിന്റെ ഭാഗമായ ഇറുക്കു പാലം – വെള്ളിയാമറ്റം – കാഞ്ഞാർ വരെയുള്ള 5 കി.മീറ്റർ റോഡ് ബി എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിച്ചുവരുന്നതായും എം എൽ എ പറഞ്ഞു.
കാരിക്കോട് – ആനക്കയം – കാഞ്ഞാർ റോഡ് കിഫ്ബിയിൽപ്പെടുത്തിയുള്ള നിർമ്മാണത്തിനായി സർവ്വേ നടപടികൾ പൂർത്തീകരിച്ചതായും പി.ജെ ജോസഫ് എം എൽ എ അറിയിച്ചു.