കാ​ഷ്മീ​രി​ൽ അ​ഞ്ച് ഭീ​ക​ര​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന ഹി​സ്ബു​ള്‍ മു​ജാ​ഹി​ദി​ന്‍ ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​പ് വാ​ര ജി​ല്ല​യി​ലെ ക്രാ​ള്‍​പോ​ര​യി​ല്‍ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.